ആർതർ റങ്ബോയുടെ Sensation

ആർതർ റങ്ബോയുടെ Sensation

                                                                                                                                                                                           
അനുഭൂതി
മൊഴിമാറ്റം : സുജീഷ്


നീലിമയേറിയ വേനല്‍ക്കാലരാവുകളില്‍
ഊടുവഴികളിലൂടെ കടന്നുപോകും ഞാന്‍,
കതിര്‍മുള്ളുകളേറ്റ്, പുല്‍നാമ്പുകളില്‍ ചവിട്ടി:
കിനാവുകണ്ടും, കാലടിയില്‍ കുളിരറിഞ്ഞും,
നഗ്നമാംശിരസ്സില്‍ തെന്നലിന്‍തലോടലേല്‍ക്കും

വാക്കൊന്നുമുരിയാടാതെ, ചിന്തയറ്റങ്ങനെ
അതിരറ്റസ്നേഹം നിറയുമെന്റാത്മാവില്‍,
എവിടേക്കെന്നില്ലാതെ ദൂരങ്ങള്‍താണ്ടി
ഭൂമിയില്‍ നാടോടിയെപ്പോലെ ഞാനലയും—
പെണ്ണൊപ്പമുള്ളവനിലെ അതേ ആനന്ദത്തോടെ.

ഐന്ദ്രികം
മൊഴിമാറ്റം: ഹരിശങ്കർ കർത്ത


നീല വേനലിൻ സായന്തനങ്ങളിൽ
ഞാൻ നടക്കാനിറങ്ങുന്ന താരകൾ
താഴ്ചയിൽ വീണ കറ്റ തൻ പറ്റുകൾ
മെത്ത പോലുള്ള പച്ചത്തഴപ്പുകൾ
ഞാൻ ചവിട്ടിക്കടക്കുന്നു, സ്വാപ്നികം,
ഞാനറിഞ്ഞെന്റെ കാലിൽ തണുപ്പുകൾ,
കാറ്റിലാറാടിയാടുവാൻ വിട്ടു ഞാ-
നെന്റെ നഗ്നമാമഗ്രഭാഗത്തെയും

ഒന്നുമില്ലെനിക്കോതുവാൻ, ചിന്തകൾ
ഒന്നുമില്ലെന്റെയുള്ളിലെന്നാ, കിലും
അന്തമില്ലാത്ത സ്നേഹം പടർക്ക-
യാണെന്റെയാവിതന്നന്തരംഗത്തിലായ്
ലോകവിസ്താരദൈർഘ്യങ്ങളൊക്കെയും
തെണ്ടിടുന്നു ഞാൻ നാടോടിയാണ്‌ ഞാൻ
ഒപ്പമുണ്ടൊരു പെൺകുട്ടിയെന്ന പോ-
ലത്രസന്തുഷ്ടമാണെന്റെ യാത്രകൾ.

ഐന്ദ്രിയം
മൊഴിമാറ്റം: ഷിനോദ് എൻ. കെ


നീലവേനലിൻ സായന്തനങ്ങളിൽ
ഞാൻ തിരയും വിദൂരമാം പാതകൾ.
കറുക കുത്തുന്ന വഴികളിലിക്കിളി
വിതറിടും നവചോളത്തലപ്പുകൾ.
നഗ്നപാദം തണുവണിയും കിനാ-
മഗ്നനെന്നെപുണർന്നുപോം കാറ്റുകൾ.
നീരവം നിശ്‌ചിന്തമുള്ളിലൂടന്ത-
മില്ലാത്ത സ്‌നേഹം കുതിച്ചിടും.
ദൂരെ ദൂരാലലയും തുറസ്സിൽ ഞാൻ
വാഴ്വിലവളു,ള്ളപോലെ സന്തുഷ്ടനായ്.

അനുഭൂതി
മൊഴിമാറ്റം: രാഹുൽ ഗോവിന്ദ്


നീലച്ച വേനല്‍ വൈകുന്നേരങ്ങളില്‍
ഞാനാ വഴികളിലൂടലയും. ചോളത്താല്‍ ചുറ്റപ്പെട്ട് ,
ചെറുചെടികളെ ചവിട്ടിയരച്ച്.

സ്വപ്നത്തില്‍ ഞാനാത്തണുപ്പെന്‍റെ കാലിലറിയും,
കാറ്റെന്‍റെ കൈകളെ നനയ്ക്കും.

മിണ്ടില്ലയൊന്നുമാലോചിക്കില്ല

അവസാനമില്ലാത്ത സ്നേഹമാത്മാവിലപ്പോഴു-
മെവിടെ നിന്നോ കുമിഞ്ഞു കൂടും

യാത്ര ചെയ്യും ദൂരെദൂരേക്ക്, ജിപ്സിയെപ്പോലെ

ഗ്രാമങ്ങള്‍ കടന്നുപോകും,
അവളൊപ്പമുള്ളപ്പോഴുള്ളത്ര ആനന്ദത്തോടെ.

Original:

Sensation

Arthur RIMBAUD


Par les soirs bleus d'été, j'irai dans les sentiers,
Picoté par les blés, fouler l'herbe menue :
Rêveur, j'en sentirai la fraîcheur à mes pieds.
Je laisserai le vent baigner ma tête nue.

Je ne parlerai pas, je ne penserai rien :
Mais l'amour infini me montera dans l'âme,
Et j'irai loin, bien loin, comme un bohémien,
Par la Nature, - heureux comme avec une femme

English Translations:

Sensation
Translation by Wyatt Mason


Through blue summer nights I will pass along paths,
Pricked by wheat, trampling short grass:
Dreaming, I will feel coolness underfoot,
Will let breezes bathe my bare head.

Not a word, not a thought:
Boundless love will surge through my soul,
And I will wander far away, a vagabond
In Nature—as happily as with a woman.

Sensation
Translated by Dennis J. Carlile


On blue summer evenings, down paths I’ll go,
Pricked by the stubble, trampling the grass beds:
Dreaming, I’ll feel the cool between my toes.
I’ll let the breezes bathe my naked head.

I’ll have nothing to say, no thoughts inside:
But infinite love in my soul unfurls
And, gypsy-like, I’ll wander far and wide
In the world—as happy as with a girl.

Sensation
Translated by Jeremy Harding and John Sturrock


On blue summer evenings I'll take to the paths.
Prickled by the corn, I'll tread the young grass,
I'll dream of its coolness under my feet.
My bare head will bask in the wind.

I shan't speak; I shan't even think,
But a love without limits will fill up my soul.
I'll go far, very far, a vagrant in the countryside
– Happy, like a man with a woman.

Feelings
Translated by Paul Schmidt


On a blue summer night I will go through the fidds,
Through the overgrown paths, in the soft scented air;
I will feel the new grass cool and sharp on my feet,
I will let the wind blow softly through my hair.

I will not say a word, I will not think a thing,
But an infinite love will set my heart awhirl,
And I will wander far, like a wild vagabond,
Throughout Nature-happy as if I had a girl.

Sensation
Translated by Martin Sorrel

On blue evenings in summer, down paths,
Spiked by sharp corn, I’ll trample new grass.
Dreaming, I’ll feel the cool on my feet,
The wind will bathe my bare head.

I shan’t speak, I’ll clear out all my thoughts.
But love without end shall fill my soul,
And I’ll travel far, very far, Nature’s
Vagabond—happy as with a woman.

ആർതർ റങ്ബോ [1854–1891]- ഫ്രഞ്ച് കവി. കലയിലെയും സാഹിത്യത്തിലെയും ആധുനികതയ്ക്ക് വഴിയൊരുക്കിയ പ്രധാന കവികളിൽ ഒരാൾ. ഇരുപത്തിയൊന്നാം വയസ്സിൽ കവിതയെഴുത്ത് നിർത്തി. 1870-ലെ മാർച്ചിൽ ആണ് റങ്ബോ 'Sensation' എന്ന ഈ കവിതയെഴുതുന്നത്.
Buy Rimbaud Complete Now