ഒരു രാത്രി

കോൺസ്റ്റൻറ്റീൻ പി. കവാഫി  | 
പരിഭാഷ: മൈത്രി പ്രസാദ്‌-ഏലിയാമ്മ                                                                         

അഴുക്കു നിറഞ്ഞതും മുഷിഞ്ഞതുമായിരുന്നു
വശക്കേട്‌ പിടിച്ച ഒരു സത്രത്തിന്റെ മുകളിലത്തെ ആ മുറി.
അതിന്റെ ഒരു ജനൽ, ചുവടെയുള്ള
ഇടുങ്ങിയ വെടിപ്പില്ലാത്ത തെരുവിലേക്കാണ്‌ തുറന്നിരുന്നത്‌.
സത്രത്തിൽനിന്നു തൊഴിലാളികളുടെ ചീട്ടുകളിയുടെയും
മദ്യപാനത്തിന്റെയും മേളവും ആർപ്പുവിളികളും.

അവിടെ, വില കുറഞ്ഞ സാധാരണമായ ആ കിടക്കയിൽ
ഞാൻ പ്രണയത്തിന്റെ ശരീരത്തെ പ്രാപിച്ചു,
ഉന്മത്തതയുടെ പനിനീർ ചുവപ്പുള്ള ആ ചുണ്ടുകൾ എന്റേതായി -
അവ അത്രമേൽ ലഹരി പിടിപ്പിച്ചിരുന്നു അന്ന്,
കാരണം ഇപ്പോൾ ഈ വരികൾ എഴുതുമ്പോൾ, ഇത്രയേറെ
വർഷങ്ങൾക്കു ശേഷവും, ഈ വീട്ടിലെ ഏകാന്തതയിൽ,
അവയാൽ ഞാൻ ഉന്മത്തനായിരിക്കുന്നു.

“One Night” by Constantine Cavafy

The room was cheap and sordid,
hidden above the suspect taverna.
From the window you could see the alley,
dirty and narrow. From below
came the voices of workmen
playing cards, enjoying themselves.

And there on that common, humble bed
I had love’s body, had those intoxicating lips,
red and sensual,
red lips of such intoxication
that now as I write, after so many years,
in my lonely house, I’m drunk with passion again.

From C. P. Cavafy Collected Poems
Translated by Keeley and Sherrard

Art by Abhilasha Melethil