കഥകൾ

ചാൾസ് സിമിക് |

പരിഭാഷ: സുജീഷ്                                                                                                                                                                

എത്ര ചെറുതായിരുന്നാലും
എല്ലാമതാതിന്റെ കഥകളെഴുതുന്നതിനാൽ,
ലോകമൊരു മഹത്തായ വലിയ പുസ്തകം
ഓരോ സമയത്തിനുമനുസരിച്ച്
ഓരോ ഏടിലേക്കും തുറക്കുന്നു,

അത്രയ്ക്കാഗ്രഹമെങ്കിൽ, നിങ്ങൾക്കും വായിക്കാം
ഉച്ചതിരിഞ്ഞനേരത്തെ നിശബ്ദതയിൽ
വെയിൽച്ചീളിന്റെ കഥ, കാണാതായൊരു
കുടുക്കിനെ മൂലയ്ക്കിരിക്കുന്ന കസേരക്കടിയിൽ
എങ്ങനെയത് കണ്ടെത്തുന്നെന്ന്,

അവളുടെ കറുത്ത ഉടുപ്പിന്റെ
പുറകിലുണ്ടായിരുന്ന ചെറുകുടുക്ക്.
കുടുക്കിട്ടുതരാമോയെന്നന്നവൾ ചോദിച്ച,പ്പോൾ
അവളുടെ കഴുത്തിൽ തെരുതെരാ ഉമ്മവെച്ച്
അവളുടെ മുലകൾക്കായി നിങ്ങൾ പരതി.

STORIES

Because all things write their own stories
No matter how humble
The world is a great big book
Open to a different page,
Depending on the hour of the day,

Where you may read, if you so desire,
The story of a ray of sunlight
In the silence of the afternoon,
How it found a long-lost button
Under some chair in the corner,

A teeny black one that belonged
On the back of her black dress
She once asked you to button,
While you kept kissing her neck
And groped for her breasts.


ചാൾസ് സിമിക്
ചാൾസ് സിമിക്:  (1938-) അമേരിക്കൻ കവി. യൂഗോസ്ലാവിയയിൽ ജനനം. പാരിസ് റിവ്യുവിന്റെ കവിതാവിഭാഗം സഹ-പത്രാധിപർ ആയിരുന്നു. കവിതയ്ക്കുള്ള പുലിറ്റ്സർ സമ്മാനം അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2015ൽ പുറത്തിറങ്ങിയ ദ് ലുനാറ്റിക് എന്ന പുസ്തകത്തിൽ നിന്നാണ് ഈ കവിത.