Our People
Sujeesh
Editor-in-chief
letter.sujeesh@gmail.com
Arun Prasad
Publisher
itsntarunn@gmail.com
Sachu Thomas
Editor (Translation)
sachuthomas@gmail.com
എന്താണ് തിരക്കവിത?
സൈബറിടത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന കവിതയെയാണു തിരക്കവിത എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. കംപ്യൂട്ടറിന്റെ സഹായത്തോടെ ഭാഷയ്ക്കു ലഭിക്കുന്ന അധികമാനത്തെ കവി പി.പി രാമചന്ദ്രൻ തിരമൊഴി എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നു. തിരമൊഴി എന്ന പദത്തിൽ നിന്നാണു തിരക്കവിത എന്ന പദം ഞങ്ങൾ സ്വീകരിക്കുന്നത്. ഇംഗ്ലീഷില്‍ hypertex എന്ന പദത്തിനു തുല്യമായാണു മലയാളത്തില്‍ തിരമൊഴി എന്ന പദം ഉപയോഗിച്ചുവരുന്നത്.
എഴുതപ്പെട്ട കവിത, വായിക്കപ്പെട്ട കവിത, ദൃശ്യവത്കരിക്കപ്പെട്ട കവിത, ഹൈപ്പർലിങ്ക് കവിത, കോൺക്രീറ്റ് പോയട്രി അഥവാ ഗ്രാഫിക് പോയട്രി എന്നിവയെല്ലാം തിരക്കവിതയുടെ ഭാഗമാണ്. ഭാഷയുടെ പരിണാമചരിത്രം സാങ്കേതികവിദ്യയുടെ പരിണാമചരിത്രംകൂടിയാണല്ലോ. വാമൊഴിയില്‍ നിന്ന് വരമൊഴിയിലേക്കും പിന്നീട് തിരമൊഴിയിലേക്കും അതു പരിണമിച്ചതിന്റെ ഭാഗമായി കവിതയെന്ന മാധ്യമത്തെ സൈബറിടത്തിൽ അടയാളപ്പെടുത്തുകയാണു തിരക്കവിത.കോം.